ചിത്രത്തിന്റെ പ്രമോഷനുകൾക്ക് തുടക്കമിട്ടുകൊണ്ട് രാധേ ശ്യാമിന്റെ അവസാന ട്രെയിലർ ബുധനാഴ്ച പുറത്തിറങ്ങി. റൊമാന്റിക് ഡ്രാമ ജോണറിൽ ഉള്ള ചിത്രം അടുത്ത ആഴ്ച റിലീസ് ചെയ്യും. മുമ്പത്തെ ടീസർ – ട്രെയിലറുകളിൽ നമ്മൾ കണ്ട റൊമാന്റിക് കഥാപശ്ചാത്തലം നിറഞ്ഞ ട്രെയ്ലറിന്റെ നേരെ മറുപുറവും കാഴ്ചക്കാരെ ത്രസിപ്പിക്കുന്നതുമായ ഏറ്റവും പുതിയ പ്രൊമോ വീഡിയോ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ആവുകയാണ്.

പ്രണയം നിറഞ്ഞ ഒരു അത്ഭുത യാത്ര നിറഞ്ഞ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും പ്രൊമോ വീഡിയോകൾക്കും ആരാധകരുടെ ഭാഗത്തു നിന്ന് അകമഴിഞ്ഞ സ്വീകരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിഗൂഢത നിറഞ്ഞ ഒരു അതുല്യ പ്രണയകഥയായിരിക്കും രാധേ ശ്യാം എന്ന സൂചനയാണ് വീഡിയോകൾ നൽകുന്നത്. ട്രെയിലറിനായി കാത്തിരിക്കാൻ ആരാധകർക്ക് കഴിയില്ല, വളരെക്കാലത്തിന് ശേഷം പ്രഭാസ് റൊമാന്റിക് ഹീറോയായി തിരിച്ചെത്തുന്നതിനാൽ പ്രഭാസ് ആരാധകരുടെ പ്രതീക്ഷകൾ ഉയർന്നതാണ്.

സയൻസ് ഫിക്ഷൻ റൊമാന്റിക് സിനിമ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാധേ ശ്യാം 1970-കളിലെ യൂറോപ്പിന്റെ കഥയാണ് പറയുന്നത് യൂറോപ്പിൽ തന്നെയാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. പൂജാ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക, അമിതാഭ് ബച്ചൻ ആഖ്യാതാവായി ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളെ കൂടാതെ ഭാഗ്യശ്രീ, കൃഷ്ണം രാജു, സച്ചിൻ ഖേദേക്കർ, പ്രിയദർശി എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവി ക്രിയേഷൻസ്, ഗോപി കൃഷ്ണ മൂവീസ്, ടി-സീരീസ് എന്നിവർ ചേർന്നാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രഭാസ് പ്രോജക്ട് നിർമ്മിക്കുന്നത്. രാധേ ശ്യാം എന്ന ഈ പാൻ ഇന്ത്യൻ സിനിമ 2022 മാർച്ച് 11 ന് ലോകമെമ്പാടും തിയറ്ററുകളിൽ റിലീസ് ചെയ്യും.

രാധേ ശ്യാം എന്ന ഈ ചിത്രം 2018 മുതൽ നിർമ്മാണത്തിന്റെ പല ഘട്ടങ്ങളും കഴിഞ്ഞു ഇരിക്കുകയായിരുന്നു. പക്ഷെ വിവിധ കാരണങ്ങളാൽ ചിത്രം നിരവധി കാലതാമസം നേരിട്ടു. എന്നിരുന്നാലും, പകർച്ചവ്യാധി മൂലമുണ്ടായ ലോക്ക്ഡൗണുകളാണ് ഷെഡ്യൂൾ അനുസരിച്ച് സിനിമ പൂർത്തിയാക്കുന്നതിൽ നിന്ന് ചലച്ചിത്ര പ്രവർത്തകരെ തടഞ്ഞത്. കഴിഞ്ഞ വർഷം ജൂലൈയിൽ മാത്രമാണ് ചിത്രത്തിന്റെ ചിത്രീകരണം മുഴുവനായും പൂർത്തിയാക്കിയത്. പകർച്ചവ്യാധി കാരണം സിനിമയുടെ റിലീസിന് ഒന്നിലധികം കാലതാമസം നേരിട്ടു. എന്നാൽ അതിനെയെന്നാൽ അതിജീവിച്ചു ചിത്രം ഇപ്പോൾ പ്രേക്ഷകരിലേക്ക് ഏതാണ് ഇരിക്കുകയാണ് വരും ദിവസങ്ങളിൽ ചിത്രത്തിന്റെ പ്രീ റിലീസ് കേരളം ഇവന്റും കൊച്ചിയിൽ നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Leave a Reply

Your email address will not be published.