വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട തലയുടെ ഒരു ചിത്രം തിയ്യേറ്ററുകളിൽ എത്തിയിരിക്കുന്നത്. വിശ്വാസം എന്ന ബ്രഹ്‌മാണ്ഡ ഹിറ്റിനു ശേഷം അജിത് എന്ന നടന്റെ മറ്റൊരു ചിത്രം ഇപ്പോൾ തിയ്യേറ്ററുകളിൽ എത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഹുമ ഖുറേഷി, ജാൻവി കപൂർ എന്നിങ്ങനെയുള്ളവരും കൂടാതെ മലയാളി താരമായ പേർളി മാണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്തിട്ടുണ്ട്. ഒരു ബൈക്ക് സംഘത്തോട് പോരാടുന്ന സത്യസന്ധനായ പോലീസിന്റെ കഥയാണ് വാലിമൈ.

കൊളംബിയയിൽ നിന്നും ചെന്നൈയിലേക്ക് ഒഴുകിയെത്തുന്ന മയക്കുമരുന്നിന്റെ ഒഴുക്ക് അന്വേഷിക്കാൻ വരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് അജിത് ചിത്രത്തിൽ. നഗരത്തിൽ എത്തുന്ന പുതിയ ബൈക്കിംഗ് സംഘങ്ങളെ ബസ് ചെയ്താണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു പോവുന്നത്. ഇവരുടെ പ്രവർത്തന രീതി തീർത്തും വ്യത്യസ്തമാണ്. കപ്പലുകൾ തീരത്തു ഡോക്ക് ചെയ്യുമ്പോഴെല്ലാം തന്നെ ചെന്നൈയിലേക്ക് മയക്കുമരുന്ന് എത്തിക്കാൻ ശ്രമിക്കുന്ന സംഗം ഇത്തരത്തിലുള്ള മയക്കുമരുന്നിന്റെ ഒഴുക്ക് അറിയാതിരിക്കാനായി ഈ ഓപ്പറേഷനോടൊപ്പം തന്നെ കൊലപാതകങ്ങളും മാല പൊട്ടിക്കലുകളും നടത്തുന്നു.

തീരൻ അധികാരം ഒന്ടര് എന്ന ചിത്രത്തിലൂടെ വളരെ മികച്ച രീതിയിൽ ആക്ഷൻ സീക്വൻസ് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച ആളാണ് എച് വിനോദ് എന്ന സംവിധായകൻ എന്നിരുന്നാലും വലിയ കാഴ്ചപ്പാടോടെയും ലക്ഷ്യത്തോടെയും ആക്ഷൻ സീക്വൻസുകൾ എഴുതാനും കൊറിയോഗ്രാഫ് ചെയ്യാനും എക്സിക്യൂട്ട് ചെയ്യാനും അറിയാവുന്ന ഏറ്റവും മികച്ച ചലച്ചിത്രകാരൻ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് എച് വിനോദ്.

സ്ഥിരം തല ആക്ഷൻ രംഗങ്ങളും റേസിംഗ് രംഗങ്ങളും എല്ലാം കൊണ്ടും തല ആരാധകർക്ക് ആഘോഷിക്കാനുള്ള വക എല്ലാം തന്നെ നൽകുന്ന ചിത്രമായിരിക്കും വാലിമൈ. എന്നിരുന്നാലും വികാര നിർഭരമായ ചില രംഗങ്ങളുടെ അതിപ്രസരം മൂലമാണ് കുറച്ചെങ്കിലും ചിത്രത്തിന്റെ ആസ്വാദനം നഷ്ടപ്പെടുന്നത്. എങ്കിലും രണ്ടു വർഷത്തിന് ശേഷം ഒരു അജിത് കുമാർ ചിത്രം തിയ്യേറ്ററുകളിൽ എത്തുമ്പോൾ, ആരാധകർക്കും സാധാരണ പ്രേക്ഷകർക്കും എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു അടുത്ത ആക്ഷൻ പാക്കഡ് ത്രില്ലെർ തന്നെ ആയിരിക്കും വാലിമൈ എന്ന കാര്യത്തിൽ സംശയം വേണ്ട.

Leave a Reply

Your email address will not be published.

You May Also Like

നടിമാർക്ക് ബുദ്ധി കുറവാണ് എന്നാണ് പലരുടെയും ധാരണ ; കാവ്യാമാധവൻ വാക്കുകൾ വൈറലാകുന്നു..

ബാലതാരമായി സിനിമയിലെത്തിയ പിന്നീട് മലയാളികളുടെ സ്വന്തം നായികയായി തുടരുന്ന താരമാണ് നടി കാവ്യാമാധവൻ. ഒട്ടനവധി സൂപ്പർ…

വീണ്ടും വിസ്മയിപ്പിച്ച് രാജമൗലി, ആർആർആർ റിവ്യൂ വായിക്കാം

ബാഹുബലി സീരിയസ്സിൽ ഒരുങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി…

റെക്കോർഡ് കളക്ഷൻ നേട്ടവുമായി എസ് എസ് രാജമൗലിയുടെ ആർ ആർ ആർ, ഇതുവരെ ആഗോളതലത്തിൽ നേടിയത്

ബാഹുബലി സീരിയസ്സിൽ ഒരുങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി…

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും പ്രകമ്പനം കൊള്ളിക്കുന്ന സംഗീതവും, എങ്ങും മികച്ച പ്രതികരണങ്ങളുമായി ദളപതി വിജയിയുടെ ബീസ്റ്റ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത്…