എറണാകുളം മറൈൻഡ്രൈവ് സമീപം ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് എതിർവശം പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഫ്യൂച്ചർ പ്ലസ് അക്കാദമിയാണ് ടി ജെ വിനോദ് ഇന്ന് എറണാകുളത്തിന് സമർപ്പിച്ചിരിക്കുന്നത്. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ ആറ് മാസത്തെ ക്രാഷ് കോഴ്സ് കൊണ്ട് നേടിയെടുക്കാം എന്നാ പുതിയ ആശയവുമായാണ്ഫ്യൂച്ചർ പ്ലസ് അക്കാദമി രംഗത്ത് എത്തിയിരിക്കുന്നത്.

കേന്ദ്ര സർക്കാർ അംഗീകൃതമായ സർട്ടിഫിക്കറ്റ് ആണ് ഇവർ വിദ്യാർഥികളിലേക്ക് എത്തിക്കുന്നത്. ഇത്തരത്തിൽ പുതിയ ആശയവുമായി എത്തുന്ന ഒരു ഓൺലൈൻ എഡ്യൂക്കേഷണൽ പ്ലാറ്റ്ഫോം തന്നെയാണ് ഫ്യൂച്ചർ പ്ലസ് അക്കാദമി. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിന്റെ നിയന്ത്രണത്തിലുള്ള പരീക്ഷയിലാണ് വിദ്യാർഥികൾ തമ്മിൽ എടുക്കേണ്ടത് എല്ലാ വർഷവും ഏപ്രിൽ ഒക്ടോബർ മാസങ്ങളിലായി രണ്ടുതവണ അഖിലേന്ത്യാതലത്തിൽ പരീക്ഷ നടത്തുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ എസ്എസ്എൽസി പ്ലസ് ടു പാസായാൽ ചെയ്യാവുന്ന എല്ലാ അംഗീകൃത കോഴ്സുകൾക്കും ജോലികൾക്കും അപേക്ഷിക്കാവുന്നതാണ്. പ്ലസ് ടു വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെഡിക്കൽ എൻജിനീയറിംഗ് ഐടിഐ കോഴ്സുകൾ തുടങ്ങി എല്ലാ തരത്തിലുള്ള പ്രൊഫഷണൽ കോഴ്സുകൾക്ക് അപേക്ഷിക്കാൻ യോഗ്യരാണ്. ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റികളും ഈ കോഴ്സുകൾ അംഗീകരിച്ചിട്ടുള്ളതാണ് പിഎസ്‌സി ജോലികൾക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത പ്ലസ്ടു ബാക്കിയിരിക്കുന്ന സാഹചര്യത്തിൽ പ്ലസ് ടു പാസ് ആകുന്നതിൻ്റെ പ്രാധാന്യം വർധിപ്പിച്ചിരിക്കുകയാണ് ഇത്.

കേന്ദ്ര-സംസ്ഥാന സർക്കാർ ജോലികൾക്കും ഇതുകൊണ്ട് അപേക്ഷിക്കാവുന്നതാണ്. എസ്എസ്എൽസി വിവിധ കാരണങ്ങളാൽ പഠനം തുടരാൻ കഴിയാത്തവർക്കും എസ്എസ്എൽസി പ്ലസ് ടു ഇടയ്ക്കുവെച്ച് നിർത്തിയതും ആയ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തിനകം പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് നേടിയെടുക്കുന്നതാണ്. ഇന്ത്യക്കകത്തും ഗൾഫ് രാജ്യങ്ങളിലും ഇത് ഇവർക്ക് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ നിലവിലുണ്ട് എസ്എസ്എൽസി പ്ലസ് ടു എന്നീ കോഴ്സുകൾ കറസ്പോണ്ടൻസ് ആയി ചെയ്യാവുന്നതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ഈ കോഴ്സുകൾക്ക് പ്രായപരിധി നിലവിലില്ല.

14 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാവുന്നതാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് പ്രധാനമായും ലാംഗ്വേജ് ഉൾപ്പെടെ 13 സബ്ജക്ടുകൾ നിലവിലുണ്ട് ഇതിൽ നിന്നും അഞ്ചു സബ്ജക്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ് ലാംഗ്വേജ് ഒരു നിർബന്ധമാണ് ബാക്കിയുള്ള സബ്ജക്റ്റ് കളിൽ നിന്ന് നാലെണ്ണം തിരഞ്ഞെടുക്കേണ്ടത് ആണ് ഇംഗ്ലീഷിലോ മലയാളത്തിലോ പരീക്ഷകൾ എഴുതാവുന്നതാണ്. ലാംഗ്വേജ് ഇംഗ്ലീഷ് ഹിന്ദി മലയാളം. സബ്ജക്റ്റ് മാത്തമാറ്റിക്സ് സയൻസ് ആൻഡ് ടെക്നോളജി സോഷ്യൽ സയൻസ് എക്കണോമിക്സ് ബിസിനസ് സ്റ്റഡീസ് ഹോം സയൻസ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ സൈക്കോളജി ഇന്ത്യൻ കൾച്ചർ ആൻഡ് ഹെറിട്ടേജ്. കോഴിക്കോട് സ്വദേശികളായ Prashobh, Nackash, Shahamil എന്നിവരാണ് ഇതിൻ്റെ അമരക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിപണി കീഴടക്കി അതിനൂതന സാങ്കേതിക വിദ്യയുമായി മൈ ഓൺ മറ്റേർണിറ്റി പാഡ്സ്

വിപണി കീഴടക്കാൻ നൂതന സാങ്കേതിക വിദ്യയുമായി മൈ ഓൺ മറ്റേർണിറ്റി പാഡ്സ്. ഇന്ന് വിപണിയിൽ പല…

മലയാള സിനിമയുടെ ഐ ടി ആർട്ട്‌ വർക്ക്‌ മേഖലയിൽ താരമായി ഓറഞ്ച് സിസ്റ്റംസ്‌

സിനിമ എന്നത് ഒരുപാട് പേരുടെ കൂട്ടായ്മയുടെ ഫലം ആണ്. ഡയറക്ഷൻ, ക്യാമറ, എഡിറ്റിംഗ്, ആർട്ട്‌, കോസ്റ്റ്യൂമ്…