മലയാളത്തിലെ സ്വഭാവ നടന്മാരിൽ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ഒട്ടനേകം കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച നടനാണ് ശ്രീ നെടുമുടി വേണു. അത്തരത്തിലുള്ള ഒരു മഹാനടനോട് മലയാള സിനിമയിലെ യുവതലമുറ കാണിച്ചത് തികഞ്ഞ അനാദരവ് ആണെന്ന് തുറന്നടിച്ചു മണിയൻ പിള്ള രാജു. മരിച്ചപ്പോൾ മലയാളത്തിലെ പ്രഗത്ഭ നടന്മാരിൽ ഒരുവിധം ആളുകളൊക്കെ വന്നിരുന്നു എന്നാൽ, സിനിമയിലെ യുവ നടന്മാരിൽ വളരെ ചുരുക്കം ചിലർ മാത്രമാണ് നെടുമുടി വേണുവിന്റെ ശവശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ കാണാൻ വന്നിരുന്നത്.

പണ്ട് കാലത് നസീർ മരിച്ചപ്പോൾ കാണാൻ വന്നിരുന്നവരെ ഇന്നും ഓർമ്മിക്കുന്നു. ഇന്ന് മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ ആയ മോഹൻലാലും മമ്മൂട്ടി യും ഒക്കെ ചേർന്നാണ് അദ്ദേഹത്തിന്റെ ശരീരം ചുമന്നു പോലും. അതുകൊണ്ടു തന്നെ അന്നത്തെ യുവ തലമുറയ്ക്ക് മുതിർന്ന കലാകാരന്മാരോടുള്ളതിന്റെ പകുതി ബഹുമാനം പോലും ഇന്നത്തെ സിനിമയിലെ വളർന്നു വരുന്ന തലമുറക്ക് ഇല്ല. എന്നത്തേയും ഇപ്പോഴത്തെയും ആളുകൾ തമ്മിലുള്ള ബന്ധത്തിന്റെ വ്യത്യാസം കൊണ്ടായിരിക്കാം ഇന്നത്തെ കാലം ഇങ്ങനെ മാറിപ്പോയത്.

പണ്ടുകാലത്തെ സിനിമകളിലെ സെറ്റുകൾ എന്നും രസകരമായിരുന്നു. ഷൂട്ടിന്റെ സമയം കഴിഞ്ഞാൽ എല്ലാവരും കൂടി ഒന്നിച്ചിരുന്ന് വർത്തമാനവും കുശലവും പാട്ടും കാലികളുമൊക്കെയായി രസകരമായിരുന്നു എന്നാൽ, ഇന്നത്തെ തലമുറ കാരാവനകത്തുള്ള ജീവിതമാണ് ഇഷ്ടപ്പെടുന്നത്. തന്റെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നത് പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മറ്റുള്ളവരുടെയും സന്തോഷവും അവരുമായുള്ള ബന്ധങ്ങളും. അതാണ് ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ പല നദി നടന്മാരുടെയും സെറ്റിലെ ജീവിതം കാരവനകത്ത് തന്നെയാണ്. അവനവന്റെ പ്രൈവറ്റ് സ്പേസിലേക്കു ചുരുങ്ങിക്കൂടുകയാണ് എല്ലാവരും. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ഏകദേശം എൺപതോളം ചിത്രങ്ങളിൽ നെടുമുടി വേണു എന്ന അതുല്യ പ്രതിഭയോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ . അദ്ദേഹത്തിന്റെ ആദ്യ പേര് ശശികുമാർ എന്നായിരുന്നു. പിന്നീട് സിനിമയിൽ എത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ വിളിപ്പേര് മാത്രമായിരുന്ന വേണു എന്ന പേര് തന്നെ അദ്ദേഹം സ്വീകരിച്ചത്. 75 മുതലുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ. ഏതു കാര്യത്തിനും ഓടിയെത്താവുന്ന ഒരു ജേഷ്ഠ സഹോദരനായിരുന്നു അദ്ദേഹം എനിക്ക്. ഒരു ദിവസം എന്നെ വിളിച്ചു കിംസ് ആശുപത്രിയിൽ ചികിത്സക്കായി പോകുകയാണെന്ന് പറഞ്ഞു. ചികിത്സ കഴിഞ്ഞു ഉടനെ തിരിച്ചു വരുമെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട്‌ കേൾക്കുന്നത് അദ്ദേഹത്തിന്റെ മരണവർത്തയാണ്. എന്നെ അത്യധികം തളർത്തിയ ഒരു വാർത്ത ആയിരുന്നു അത്. സിനിമയിൽ വിസ്മയം കൊണ്ട് നമ്മെ അതിശയിപ്പിച്ച ആ അതുല്യ നടന്റെ ആത്‌മാവിന് ശാന്തി ലഭിക്കട്ടെ, മണിയൻ പിള്ള പറഞ്ഞു.


Leave a Reply

Your email address will not be published.

You May Also Like

നടി മീനയുടെ ഭർത്താവ് അന്തരിച്ചു

നടി മീനയുടെ ഭർത്താവ് അന്തരിച്ചു തമിഴ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു,ശ്വാസകോശ രോഗം സംബന്ധിച്ച്…

മാറി നിന്ന് രണ്ടാം വരവ് നടത്തി, പിന്നെ ഒരു മൂന്നാമത്തെ വരവ് കൂടി വന്നപ്പോഴാണ് ഇന്നത്തെ കെൽപ്പുള്ള നടനായി കുഞ്ചാക്കോ മാറിയത് ; വൈറൽ കുറിപ്പ്..

അനിയത്തി പ്രാവിന്റെയും കുഞ്ചാക്കോ ബോബന്റെയും 25 ആം വാർഷികം ഈയടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അപ്പോൾ…